റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ അവശനിലയില്‍ കണ്ട ആള്‍ ചികില്‍സക്കിടെ മരിച്ചു

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ട മധ്യവയസ്‌കന്‍
ആശുപത്രിയില്‍ ചികില്‍സക്കിടെ മരിച്ചു. പത്തനംതിട്ട തിരുവല്ല തടിയൂര്‍ സ്വദേശി എംജി ജോണാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ജോണിനെ രണ്ടാംപ്ലാറ്റ്‌ഫോമില്‍ അവശനിലയില്‍ കണ്ടെത്തിയത്. റെയില്‍വേ പൊലീസ് കാര്യമന്വേഷിച്ചപ്പോഴാണ് താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന വിവരം ജോണ്‍ വെളിപ്പെടുത്തിയത്.
തുടര്‍ന്ന് റെയില്‍വേ പൊലീസും ആര്‍പിഎഫും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാസര്‍കോട് ജനറലാശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച പുലര്‍ച്ചെ മരണപ്പെട്ടു. പൊലീസിന്റെ വിവരത്തെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടിന് ശേഷം മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടുപോകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page