കുമ്പള- ബദിയഡുക്ക കെ എസ് ടി പി റോഡില്‍ വീണ്ടും അപകടം; കന്യപ്പാടിയില്‍ ലോറി നിയന്ത്രണം തെറ്റി മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്

കാസര്‍കോട്: കുമ്പള- ബദിയഡുക്ക റോഡില്‍ കന്യപ്പാടി വളവില്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് ആണ് അപകടം. കുമ്പള ഭാഗത്തു നിന്നു ബദിഡയുക്ക ഭാഗത്തേക്ക് മുട്ട ലോഡുമായി പോവുകയായിരുന്നു ലോറി. ഇതിനിടയില്‍ കന്യപ്പാടി വളവില്‍ എത്തിയപ്പോള്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഡ്രൈവറും കൂടെ ഉണ്ടായിരുന്ന ആളും നിസാരമായ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ഗതാഗത തടസം നേരിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page