ദേഹാസ്വാസ്ഥ്യം ഉണ്ടായ മാതാവുമായി മകൾ ആശുപത്രിയിൽ പോയി; ഈ തക്കത്തിൽ കള്ളൻ വീട് കുത്തിത്തുറന്ന് കവർന്നത് 50 പവൻ സ്വർണം

കോട്ടയം: വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് വാതിൽ കുത്തിപ്പൊളിച്ച് കവർന്നത് 50 പവൻ. മാങ്ങാനത്ത് അമ്പുങ്കയത്ത് അന്നമ്മ തോമസിന്‍റെ വീട്ടിൽ നിന്നാണ് സ്വർണം കവർന്നത്. ശനിയാഴ്ച പുലർച്ചെ രണ്ടു മണിക്കും ആറിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സൂചന. മാതാവും മകളും രാത്രി മാങ്ങാനത്തെ ആശുപത്രിയിൽ പോയപ്പോഴായിരുന്നു മോഷണം.അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ് (84), മകൾ സ്നേഹ ഫിലിപ്പ് (54) എന്നിവരാണ് വില്ലയിൽ താമസിക്കുന്നത്. സ്നേഹയുടെ ഭർത്താവ് വിദേശത്താണ്. അന്നമ്മ തോമസിന് വെള്ളിയാഴ്ച രാത്രി രാത്രി ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. തുടർന്ന് ആംബുലൻസ് വിളിച്ച് മാങ്ങാനത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. 21–ാം നമ്പർ കോട്ടേജിന്റെ മുന്‍ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് മുറിയിലെ സ്റ്റീൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്. കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. 36 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page