യുവതി രണ്ട് മക്കളുമായി കിണറ്റില്‍ ചാടിയ സംഭവം; ചികില്‍സയിലായിരുന്ന ആറ് വയസുകാരന്‍ മരിച്ചു

പരിയാരം: രണ്ട് മക്കളുമായി കിണറില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചികില്‍സയിലായിരുന്ന കുട്ടി മരിച്ചു. പരിയാരം ശ്രിസ്ഥയിലെ ധനേഷിന്റെയും ധനജയുടെയും മകന്‍ ധ്യാന്‍ കൃഷ്ണ(6)ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ജൂലായ്-25 ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. 30 വയസ്സുള്ള യുവതി ആറും മൂന്നും വയസ്സുള്ള കുട്ടികളെയും എടുത്ത് 16 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ചാടുകയായിരുന്നു. അഗ്‌നിരക്ഷാസേനയെത്തി മൂവരെയും പുറത്തെടുത്തു ആശുപത്രിയിലെത്തിച്ചു. മറ്റൊരുകുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പൊലീസ് കേസെടുത്തിരുന്നു.
മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു ജീവിക്കാന്‍ വിടില്ലെന്ന് ഭീഷണിപ്പെടുത്തി മാനസിക-ശാരീരിക പീഡനങ്ങള്‍ നടത്തിയതിനാണ് കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page