മുന്‍ എംഎല്‍എ എം.നാരായണന് ബങ്കളം നാടിന്റെ യാത്രാമൊഴി

കാസര്‍കോട്: അന്തരിച്ച മുന്‍ എം.എല്‍.എ എം നാരായണന് ബങ്കളം നാട് യാത്രാമൊഴി നല്‍കി. അദ്ദേഹത്തിന്റെ ഭൗതിക ശരീരം നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ നിന്നും രാവിലെ 10 മണിക്കാണ്
ബങ്കളം ടൗണില്‍ എത്തിച്ചത്. നൂറ് കണക്കിന് ഇടതുമുന്നണി നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു, ബങ്കളം കുഞ്ഞികൃഷ്ണന്‍,
കെ.എസ് കുര്യാക്കോസ്, കരുണാകരന്‍ കുന്നത്ത്, ജയരാജന്‍ തുടങ്ങിയവര്‍ രക്തപതാക പുതപ്പിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍, സി.പി.എം ഏരിയാ സെക്രട്ടറി എം.രാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, വൈസ് പ്രസിഡന്റ് വി.പ്രകാശന്‍, എന്‍.സി.പി എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത, കോണ്‍ഗ്രസ് എസ് നേതാവ് പ്രമോദ് കരുവളം,
ജെ.ഡി.എസ് ജില്ലാ പ്രസിഡന്റ് പി.പി രാജു തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. നിരവധി സംഘടനകള്‍ക്ക് വേണ്ടി റീത്ത് വെച്ചു. സാധാരണക്കാരായ മനുഷ്യരോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച ജനകീയനായ കമ്യൂണിസ്സായിരുന്ന എം.നാരായണനെ കാണാനും അനുസ്മരിക്കാനും നിരവധി പേര്‍ എത്തിയിരുന്നു. കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ വൈകീട്ട് മൂന്നുവരെ പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം വൈകീട്ട് 5ന് എളേരിയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും. എം നാരായണന്റെ വേര്‍പാടില്‍ എല്‍.ഡി.എഫ് ജില്ലാ കമ്മറ്റി അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രണയ വിവാഹിതനായ തൃക്കരിപ്പൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: യുവതിയുടെ സഹോദരങ്ങൾക്ക് 12 വർഷവും സുഹൃത്തിനു 9 വർഷവും കഠിന തടവും 5.60 ലക്ഷം രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page