കാസർകോട്: ഉദിനൂരിലെ ഫോട്ടോഗ്രാഫറും ചിത്രകാരനുമായ വിനോദ് കുമാർ ലെൻസ്മാൻ അന്തരിച്ചു. 60 വയസ്സായിരുന്നു. ഉദിനൂരിലെ ലെൻസ്മാൻ സ്റ്റുഡിയോ ഉടമയായിരുന്നു. പരേതനായ ചെറിയമ്പുവിൻ്റെയും നാരായണിയുടെയും മകനാണ്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഉദിനൂർ തെക്കുപുറം എ.കെ.ജി കലാവേദിയിൽ പൊതുദർശനത്തിന് വക്കും. ഉച്ചയ്ക്ക് 1മണിക്ക് ഉദിനൂർ വാതക ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: ശോഭാ റാണി (രാജീവ്ഗാന്ധി ഫാർമസി കോളേജ്, തൃക്കരിപ്പൂർ ). മക്കൾ: നന്ദന, സൂര്യനന്ദൻ. സഹോദരങ്ങൾ: ഹരിദാസ്(ഓട്ടോഡ്രൈവർ, നടക്കാവ്), ശാന്ത ( നഴ്സിങ്ങ് സുപ്രണ്ട്, കണ്ണൂർ ജില്ലാ ആശുപത്രി), വനജ ( അധ്യാപിക, ജി.യു.പി.എസ് നാലിലാംകണ്ടം).
