ചട്ടഞ്ചാല്‍ എം.ഐ.സി കോളേജ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

കാസര്‍കോട്: എം.ഐ.സി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ബിരുദദാന ചടങ്ങ് ചട്ടഞ്ചാല്‍ ക്യാമ്പസില്‍ നടന്നു. എക്കണോമിക്‌സ്, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്‌സ്, മാനേജ്‌മെന്റ്, ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് തുടങ്ങി ഏഴ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി 135 വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ ബിരുദം സ്വീകരിച്ചു. വര്‍ക്കിംഗ് സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ ഇ. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ.എ അശോകന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് പ്രഭാഷണം നടത്തി. കേരള കേന്ദ്ര സര്‍വകലാശാല എജുക്കേഷന്‍ വിഭാഗം മേധാവി പ്രൊഫ. മുഹമ്മദുണ്ണി ആലിയാസ് മുസ്തഫ മുഖ്യാതിഥിയായി. ഡോ.ബാ ഗസ്സാലി മുഖ്യപ്രഭാഷണം നടത്തി. ജലീല്‍ കടവത്ത്, ടി.ഡി. കബീര്‍, ഹസന്‍ ടി. ഡി, കെപി. അബ്ബാസ്, ഫിറോസ് ഹുദവി സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ ദീപ എം.കെ. സ്വാഗതവും വൈസ്. പ്രിന്‍സിപ്പല്‍ തോമസ് എ.എം നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page