കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് കൊട്‌ല മുഗറു സ്വദേശി

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന മാരകമയക്കു മരുന്നായ എംഡിഎംഎ
യുമായി യുവാവ് അറസ്റ്റില്‍. കൊട്‌ലമുഗര്‍, പള്ളത്തുപദവ്, ജുമൈല മന്‍സിലിലെ മുഹമ്മദ് ജലാലുദ്ദീ(24)നെയാണ് മഞ്ചേശ്വരം എസ്.ഐ അജയ് എസ് മേനോനും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെ കാളിയൂര്‍, മജിരെയില്‍ എസ്.ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംശകരമായ സാഹചര്യത്തില്‍ മുഹമ്മദ് ജലാലുദ്ദീന്‍ ഓടിച്ചിരുന്ന കാര്‍ എത്തിയതെന്നു പൊലീസ് പറഞ്ഞു. പരുങ്ങുന്നത് കണ്ട് കാറിനു അകത്ത് പരിശോധന നടത്തുന്നതിനിടയിലാണ് കാറിന്റെ ഹാന്റ് ബ്രേക്കിനു സമീപത്ത് വച്ച നിലയില്‍ മയക്കുമരുന്നു കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page