ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം പോകാന്‍ യുവതി പിഞ്ചുകുഞ്ഞിനെ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു; ഇരുവരെയും കയ്യോടെ പൊക്കി പൊലിസ്

ഹൈദരാബാദ്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം പോകാന്‍ യുവതി 15 മാസം മാത്രം പ്രായമായ കുഞ്ഞിനെ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു സ്ഥലംവിട്ടു. തെലങ്കാന നല്‍ഗൊണ്ട ആര്‍ടിസി ബസ്റ്റാന്‍ഡിലായിരുന്നു സംഭവം. ഹൈദരാബാദ് സ്വദേശിനി നവീനയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. കാമുകന്റെ നിര്‍ദേശപ്രകാരം യുവതി കുഞ്ഞിനെ ഉപേക്ഷിച്ചു എന്നാണ് വിവരം. ഭാര്യയെയും കുഞ്ഞിനെയും കാണാത്തതിനെ തുടർന്ന് ഭര്‍ത്താവ് പൊലീസിൽ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് പോകാന്‍ യുവതി നേരത്തെ തീരുമാനിച്ചതായി കണ്ടെത്തി. ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാർ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ കൈമാറുകയായിരുന്നു. സംഭവ ദിവസം തന്റെ സുഹൃത്തിന് ബൈക്ക് നൽകിയിരുന്നതായി ഉടമ പൊലീസിനോട് വെളിപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതിയെയും കാമുകനെയും തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹൈദരാബാദ് സ്വദേശിയായ യുവതിയെയും നല്‍ഗൊണ്ട ഓള്‍ഡ് ടൗണ്‍ സ്വദേശിയായ ഇവരുടെ കാമുകനെയും കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പിടികൂടിയ ഇരുവരെയും കൗണ്‍സിലിങ്ങിനായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചതായാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page