പെരിയ ഗ്രാമത്തിലെ മുന്‍ പട്ടേലരും പെരിയ തറവാട് കാരണവരുമായ ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: പെരിയ ഗ്രാമത്തിലെ മുന്‍ പട്ടേലരും പെരിയ തറവാട് കാരണവരും തറവാട് സംരംക്ഷണ സമിതി പ്രസിഡന്റുമായ പെരിയബാലകൃഷ്ണന്‍ നായര്‍ (95) അന്തരിച്ചു. ആദ്യകാല സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും ജനതാദള്‍ സംസ്ഥാന നിര്‍വ്വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, പെരിയ സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍, കൂടാനം മണിയന്തട്ട മഹാവിഷ്ണു ക്ഷേത്രം രക്ഷാധികാരിയായും പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 ന് മാരാംകാവിലെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: മാവില ഗൗരി അമ്മ. മക്കള്‍: എം. പ്രമീളാദേവി, എം. രാമകൃഷ്ണന്‍ നമ്പ്യാര്‍, എം. പുഷ്പ വേണി, എം. ദിനേശ് കുമാര്‍ നമ്പ്യാര്‍, എം. അംബുജാക്ഷന്‍ നമ്പ്യാര്‍. മരുമക്കള്‍: പി.യു സരിത (ഒടയംചാല്‍), കെ. പ്രമീള(മാങ്ങാട്), കെ. ശ്രീജ(ചെമ്മനാട്), പരേതരായ ഡോ.കെ.പി.സുധാകരന്‍ നായര്‍, കെ.ബാലകൃഷ്ണന്‍ നായര്‍. സഹോദരങ്ങള്‍: പി. പീതാംബരന്‍ നായര്‍ (മുന്‍ ഗ്രാമീണ്‍ ബാങ്ക് മാനേജര്‍), പരേതരായ പി.ദാമോദരന്‍ നായര്‍, പി.കാര്‍ത്യായനിയമ്മ, മേലത്ത് പത്മാവതി അമ്മ, പി.രുഗ്മിണി, പി. കമലാക്ഷി അമ്മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page