സ്‌കൂളില്‍ ക്ലാസെടുക്കേണ്ട സമയത്ത് തലയില്‍ എണ്ണ തേച്ച് മസാജ്; ഒപ്പം മൊബൈലില്‍ പാട്ടും; അധ്യാപികയുടെ പണിപോയി

ലഖ്‌നൗ: സ്‌കൂളില്‍ ക്ലാസെടുക്കേണ്ട സമയത്ത് തലയില്‍ എണ്ണ തേച്ച് മസാജ്. ഉത്തരപ്രദേശില്‍ അധ്യാപികയുടെ ജോലി പോയി. ബുലന്ദ്ശഹര്‍ എന്ന സ്ഥലത്തെ മുണ്ടഖേദ പ്രൈമറി സ്‌കൂള്‍ അധ്യാപികയെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ 19നായിരുന്നു സംഭവം. ക്ലാസെടുക്കേണ്ട സമയത്ത് അധ്യാപിക തലയില്‍ എണ്ണതേക്കുന്ന വീഡിയോ പുറത്തു വന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. വിഡിയോയില്‍ എന്ന തേയ്ക്കുകയും ഒപ്പം തന്റെ മൊബൈലില്‍ ഉള്ള സിനിമ ഗാനം പ്ലേയ് ചെയ്യുന്നതായും കാണാം. വിദ്യാര്‍ത്ഥികള്‍ ഇതൊന്നും ശ്രദ്ധിക്കാതെ സംസാരിച്ചും കളിച്ചുമിരിക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ അടക്കം നിരവധി ആളുകളാണ് അധ്യാപികയുടെ ഈ പ്രവര്‍ത്തികള്‍ക്കെതിരായി വിമര്‍ശനവുമായി രംഗത്തെത്തുന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജില്ല വിദ്യാഭ്യാസ ഡയറക്ടറാണ് അധ്യാപികയെ സസ്പെന്‍ഡ് ചെയ്തത്. ഈ സംഭവം നടന്നതില്‍ പിന്നെ ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന്റെയും സ്‌കൂളുകളുടെയും നിലവാരത്തിനെക്കുറിച്ചും ഗുരുതര ചോദ്യങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page