മഴ: കൊടലമൊഗറു തുപ്പയില്‍ മണ്ണിടിച്ചില്‍; കൃഷിനാശം

മഞ്ചേശ്വരം: ശക്തമായി തുടരുന്ന മഴ വ്യാപകമായി നാശം വിതക്കുന്നു. കൊടലമുഗര്‍ ഉര്‍മി തുപ്പെയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശവും നേരിട്ടു. തുപ്പെയിലെ ജനാര്‍ദ്ദന ഭട്ട്, സഹോദരി ശശികല എന്നിവരുടെ കൃഷിത്തോട്ടത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. കവുങ്ങും തെങ്ങും മണ്ണിടിച്ചിലില്‍ നശിച്ചതായി ജനാര്‍ദ്ദനഭട്ട് അറിയിച്ചു. വസ്തുവിലൂടെയുള്ള തോട്ടില്‍ മണ്ണു നിറഞ്ഞു. തോടിന്റെ ഒഴുക്കു തടസ്സപ്പെട്ടിരിക്കുകയാണ്.

ഷിറിയ, ഉപ്പള പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. മഞ്ചേശ്വരം മേഖലയില്‍ കടല്‍ക്ഷുഭിതമാണ്. കടലാക്രമണം തുടരുന്നു. ഉപ്പള ഹനുമാന്‍നഗര്‍, മണിമുണ്ട, അയില, കുതുക്കുളു, മുസോടി എന്നിവിടങ്ങളിലും കടലാക്രമണം തുടരുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പു കടലാക്രമണം ചെറുക്കാന്‍ നട്ടു വളര്‍ത്തിയ കാറ്റാടി മരങ്ങള്‍ കടപുഴകി വീണു.
പുഴകള്‍ കരകവിഞ്ഞു നില്‍ക്കുന്നതു അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന കൃഷിക്കും ഭീഷണി ഉയര്‍ത്തുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page