മുന്‍ ഈഗിള്‍സ് സൂപ്പര്‍ ബൗള്‍ താരം ബ്രയാന്‍ ബ്രമാന്‍ അന്തരിച്ചു; മരണം 38-ാം വയസ്സില്‍

-പി പി ചെറിയാന്‍

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ ഈഗിള്‍സിന്റെ മുന്‍ ഡിഫന്‍സീവ് എന്‍ഡും സൂപ്പര്‍ ബൗള്‍ ചാമ്പ്യനുമായ ബ്രയാന്‍ ബ്രമാന്‍ അന്തരിച്ചു. 38 വയസായിരുന്നു. അപൂര്‍വവും അതിവേഗം പടരുന്നതുമായ ഒരുതരം അര്‍ബുദബാധിതനായിരുന്നു.
ഹ്യൂസ്റ്റണ്‍ ടെക്‌സന്‍സ്, ന്യൂ ഓര്‍ലിയന്‍സ് സെയിന്റ്‌സ് എന്നിവയുള്‍പ്പെടെ നിരവധി എന്‍.എഫ്.എല്‍. ടീമുകള്‍ക്കായി ബ്രമാന്‍ കളിച്ചിട്ടുണ്ട്. 2017 സീസണിന്റെ അവസാനത്തില്‍ ഈഗിള്‍സിനൊപ്പമുള്ള രണ്ടാം ഘട്ടത്തിലാണ് അദ്ദേഹം സൂപ്പര്‍ ബൗള്‍ എല്‍ എല്ലില്‍ ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്‌സിനെ തോല്‍പ്പിച്ച് ടീമിനൊപ്പം ചാമ്പ്യന്‍ഷിപ്പ് നേടിയത്. എന്‍.എഫ്.എല്ലിലെ അദ്ദേഹത്തിന്റെ അവസാന മത്സരം ആ ചാമ്പ്യന്‍ഷിപ്പ് ഫൈനലായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page