മൂര്‍ഖന്‍ പാമ്പാണെന്നറിയാതെ കൈകൊണ്ട് പിടിച്ച് കുപ്പിയില്‍ അടച്ചു; പാമ്പിന്റെ കടിയേല്‍ക്കാതെ കുട്ടികള്‍ രക്ഷപ്പെട്ടു

കണ്ണൂര്‍: മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയ കുട്ടികള്‍ കടിയേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കണ്ണൂര്‍ ഇരിട്ടി കുന്നോത്തോണ് സംഭവം. മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞിനെ കൈകൊണ്ട് പിടിച്ച് കുപ്പിയിലാക്കുകയായിരുന്നു പത്ത് വയസ്സില്‍ താഴെ പ്രായമുള്ള ആറ് കുട്ടികള്‍. ഒരു കുട്ടി മാതാവിന് പാമ്പിന്റെ ചിത്രം അയച്ചുകൊടുത്തത് രക്ഷയായി. വലിയ അപകടത്തില്‍ നിന്നാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. വ്യാഴാഴ്ച സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍, മുറ്റത്തിനടുത്ത് കൂടി ഒരു പാമ്പിന്‍കുഞ്ഞ് ഇഴഞ്ഞുപോകുന്നത് കണ്ടു. ഇഴഞ്ഞുപോകുന്നത് മണ്ണിരയാണെന്ന് കരുതി പാമ്പിനെ കൈകൊണ്ട് പിടിച്ച് അവിടെയുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് കുപ്പിയില്‍ ഇടുകയായിരുന്നു. പിന്നീട് ഒരു ഫോട്ടോ എടുത്ത് വീട്ടിലില്ലാതിരുന്ന മാതാവിന് അയച്ചുകൊടുക്കുകയായിരുന്നു. ചിത്രം കണ്ട മാതാവ് ഞെട്ടി. അത് മൂര്‍ഖന്‍ പാമ്പാണെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടികള്‍ക്ക് കടിയേറ്റോ എന്ന സംശയവുമുണ്ടായി. തുടര്‍ന്ന്, സ്‌നേക്ക് റെസ്‌ക്യൂവര്‍ ഫൈസലിനെ വിവരം അറിയിക്കുകയായിരുന്നു. ഫൈസല്‍ ഉടന്‍തന്നെ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി. മൂര്‍ഖന്റെ കുഞ്ഞാണെങ്കില്‍ പോലും നല്ല വിഷമുണ്ടാകുമെന്നാണ് പാമ്പിനെ പിടിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നത്. വിഷം ശരീരത്തിലെത്താന്‍ സാധ്യതയുണ്ടെന്നും, വലിയ നീളമുള്ള പാമ്പിനേക്കാള്‍ വിഷത്തിന്റെ തോത് അല്പം കുറവായിക്കുമെങ്കിലും അപകടത്തില്‍പ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും സ്‌നേക്ക് റെസ്‌ക്യൂവര്‍ അറിയിച്ചു. എന്നാല്‍ കുട്ടികള്‍ക്ക് കടിയേറ്റില്ല എന്നുള്ളതാണ് ഏറ്റവും ആശ്വാസകരമായ കാര്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page