17 ദിവസമായി വഴി മുടങ്ങി 35 കുടുംബങ്ങള്‍:കാസര്‍കോട് ചെങ്കളയില്‍ പഞ്ചായത്ത് റോഡ് കയ്യേറി, ജനരോഷം

കാസര്‍കോട്: ചെങ്കള പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കോലാച്ചിയടുക്കത്തെ പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി സ്വന്തമാക്കിയെന്നു പരാതി. 35 വീട്ടുകാര്‍ ഇതുമൂലം വിഷമത്തിലായിക്കുകയാണെന്നാണ് പരാതി. കയ്യേറ്റം നടന്ന് 17 ദിവസം കഴിഞ്ഞിട്ടും പഞ്ചായത്തുതലം മുതല്‍ ജില്ലാതലം വരെ സകലമാന അധികൃതരും അത് കണ്ടു രസിക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു. ചെങ്കള പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍പ്പെട്ട കോലാച്ചിയടുക്കം അംഗന്‍വാടി റോഡിന്റെ 50 മീറ്ററോളം സ്ഥലമാണ് കയ്യേറിയതെന്നും ഇതുമൂലം അതുവഴിയുള്ള പോക്ക് വരവ് പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണെന്നും പരാതിക്കാര്‍ പറയുന്നു. പഞ്ചായത്ത് ആസ്തിയില്‍ ഉള്‍പ്പെട്ട സ്ഥലം സാരക്ഷിക്കുന്നതില്‍ പഞ്ചായത്തിന് എന്താണിത്ര കുണ്ഠിതമെന്നു നാട്ടുകാര്‍ അതിശയിക്കുന്നു. എന്തുകൊണ്ട് കൈയേറ്റം നീക്കുന്നില്ല. കയ്യേറ്റ ക്കാരനെതിരെ എന്തുകൊണ്ട് നിയമനടപടി എടുക്കുന്നില്ല. എന്തുകൊണ്ട് നടപടി സ്വീകരിച്ചു കൂടാ, പഞ്ചായത്ത് ഭരണകൂടം കണ്ണു തുറക്കണം, പഞ്ചായത്തിന് ആരെയാണ് ഇത്രക്ക് പേടി- നാട്ടുകാരായ വോട്ടര്‍മാര്‍ ചോദിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page