പ്രളയ സാധ്യതാ മുന്നറിയിപ്പ്; ഉപ്പള പുഴയില്‍ ജലനിരപ്പുയര്‍ന്നു, തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കാസര്‍കോട്: ജില്ലയില്‍ മഴ ശക്തമായി തുടരുകയാണ്. ഉപ്പള പുഴയില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. പ്രളയസാധ്യതയുണ്ടെന്നും കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. യാതൊരു കാരണവശാലും പുഴയില്‍ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും അറിയിപ്പില്‍ പറയുന്നു. ജില്ലയില്‍ കാര്യങ്കോട് പുഴയിലും ചന്ദ്രഗിരിപ്പുഴയിലും ജലനിരപ്പുയരുന്നുണ്ട്. അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുണ്ട്. ബുധനാഴ്ച ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page