പാലക്കാട്: മണ്ണാര്‍ക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ പാര്‍ടി അനുഭാവിയെ പൊലീസ് അറസ്റ്റുചെയ്തു. പുല്ലശേരി സ്വദേശി അഷ്റഫിനാണ് പിടിയിലായത്. കലാപശ്രമം, അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ കൈവശം വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. ലീഗ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയിലെ പരിപാടിയില്‍ സിപിഎമ്മിനെയും ഡിവൈഎഫ്‌ഐയെയും വെല്ലുവിളിച്ച് പികെ ശശി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ഈ സംഭവം. ആക്രമണം നടന്ന സമയത്ത് അഷ്‌റഫ് മദ്യപിച്ച് സ്വബോധമില്ലാത്ത നിലയിലായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
സിപിഎമ്മില്‍ സംഘര്‍ഷം ഉണ്ടാക്കാനാണ് പടക്കം എറിഞ്ഞതെന്ന് എന്ന് എഫ്‌ഐആര്‍ പറയുന്നു. ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 288, 192, ഇന്ത്യന്‍ എക്‌സ്‌പ്ലോസീവ് ആക്ടിലെ 9(യ)1(യ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കെടിഡിസി ചെയര്‍മാന്‍ പികെ ശശിയുടെ മുന്‍ ഡ്രൈവറാണ് ഇയാളെന്നു പൊലീസ് പറഞ്ഞു.
