ഉപരാഷ്ട്രപതി കേരളത്തിൽ; ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും

കൊച്ചി: 2 ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിലെത്തും. രാവിലെ 9നാണ് ക്ഷേത്ര ദർശനം. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ഇന്നു ദർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മുതൽ 10 വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദർശനം എന്നിവയ്ക്കാണ് നിയന്ത്രണം.ക്ഷേത്ര ദർശനത്തിനു ശേഷം കൊച്ചിയിലേക്കു മടങ്ങുന്ന ഉപരാഷ്ട്രപതി രാവിലെ 10.40ന് കളമശേരി നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസസ് ലീഗൽ സ്റ്റഡീസിലെ വിദ്യാർഥികളുമായി സംവദിക്കും. 12.35നു കൊച്ചി വിമാനത്താവളത്തിൽ നിന്നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്കു മടങ്ങും.ഇന്നലെ കൊച്ചിയിലെത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഭാര്യ ഡോ. സുദേഷ് ധൻകർ, കുടുംബാംഗങ്ങളായ ആഭ വാജ്പേയി, കാർത്തിക് വാജ്പേയി എന്നിവരും ഉപരാഷ്ടപതിക്കൊപ്പമുണ്ടായിരുന്നു. മന്ത്രി പി.രാജീവ്, ഹാരിസ് ബീരാൻ എംപി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ ഉൾപ്പെടെ രാഷ്ട്രപതിയെ സ്വീകരിക്കാനെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page