അപകടങ്ങൾ തുടർക്കഥയാകുന്നു; ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്ക് നിരോധനം

ഇടുക്കി: ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്ക് ജില്ലാ കലക്ടർ നിരോധനം ഏർപ്പെടുത്തി. അപകടങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി.
ജീപ്പ് സവാരിക്കും ഓഫ് റോഡ് സവാരിക്കും ഉൾപ്പെടെയാണ് നിരോധനം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിരോധനം ബാധകമാണ്. മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്നും ജില്ലാ കലക്ടർ ഉത്തരവിട്ടു.
എന്നാൽ വിനോദസഞ്ചാരത്തിന് അല്ലാതെയുള്ള ജീപ്പുകൾക്ക് നിരോധനം ബാധകമാണോയെന്ന് ഉത്തരവിൽ വ്യക്തമല്ല.
കഴിഞ്ഞ ദിവസം മൂന്നാറിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് തമിഴ്നാട് സ്വദേശി മരിച്ചിരുന്നു. ഒരു കുട്ടി ഉൾപ്പെടെ 8 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇതിനു പിന്നാലെയാണ് നടപടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page