തിരുവനന്തപുരം: കൈവരിയിൽ ഇരിക്കവെ കാൽവഴുതി കിണറ്റിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു. കല്ലിയൂർ വാറുവിള വീട്ടിൽ സതീശൻ(56) ആണ് മരിച്ചത്. കാക്കാമൂല ജംക്ഷനിലെ ഓട്ടോ ഡ്രൈവറായിരുന്നു.കഴിഞ്ഞ ദിവസം വൈകിട്ട് 5.30നാണ് അപകടം. കൈവരിയിലിരുന്ന് വീട്ടുകാരോട് സംസാരിക്കവെ 50 അടിയോളം താഴ്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി സതീശനെ കിണറിൽ നിന്നു പുറത്തെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.







