മുണ്ട്യത്തടുത്ത പള്ളത്തെ ഓയില്‍ മില്ലില്‍ സൂക്ഷിച്ചിരുന്ന 25 ഓളം ചാക്ക് ചിരട്ട മോഷണം പോയ സംഭവം; രണ്ടു കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്: മുണ്ട്യത്തടുത്ത പള്ളത്തെ സ്വകാര്യ ഓയില്‍ മില്ലില്‍ സൂക്ഷിച്ചിരുന്ന 25 ഓളം ചാക്ക് ചിരട്ട മോഷണം പോയ സംഭവത്തില്‍ രണ്ടു കോഴിക്കോട് സ്വദേശികള്‍ അറസ്റ്റിലായി. കാവിലമ്പാറ അരുണിത്തറ സ്വദേശി എടി അരുണ്‍(28), ചാത്തങ്കോട് നട സ്വദേശി അല്‍ത്താഫ്(25) എന്നിവരാണ് ബദിയടുക്ക പൊലീസിന്റെ പിടിയിലായത്. വാഹനങ്ങളില്‍ ചെന്ന് വീടുകളില്‍നിന്നും മറ്റും ചിരട്ട വാങ്ങി കച്ചവടംചെയ്യുന്നവരാണ് ഇരുവരും. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ജൂണ്‍ 16 ന് പച്ചമ്പള സ്വദേശി സക്കരിയ്യയുടെ ഉടമസ്ഥതയിലുള്ള പള്ളത്തെ ഫ്ളോര്‍ ഓയില്‍ മില്ലിലാണ് കവര്‍ച്ച നടന്നത്. സ്ഥാപനത്തിന് സമീപത്ത് 25 ഓളം ചാക്കുകളിലാണ് ചിരട്ട സൂക്ഷിച്ചിരുന്നത്. 15,000 രൂപ വിലയുള്ള ചിരട്ടയാണ് രണ്ടുപേരടങ്ങുന്ന സംഘം കടത്തിക്കൊണ്ടുപോയത്. പരാതിയെ തുടര്‍ന്ന് ബദിയടുക്ക പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി എസ്‌.ഐ സി സുമേഷ് ബാബു, പ്രൊബേഷന്‍ എസ്‌.ഐ രൂപേഷ്, സിപിഒമാരായ ഗോകുല്‍, വിനോദ് കുമാര്‍, ശ്രീനേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page