ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായമായി ഒരു ലക്ഷം രൂപ കൈമാറി ചാണ്ടി ഉമ്മൻ

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ എംഎൽഎ വാഗ്ദാനം ചെയ്ത 5 ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ കൈമാറി. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ പേരിലാണ് ധനസഹായം പ്രഖ്യാപിച്ചിരുന്നത്. അപകടം നടന്ന ഉടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തിയിരുന്നു.
നേരത്തേ സംസ്ഥാന സർക്കാരിന്റെ അടിയന്തര സഹായമായി 50,000 രൂപ മന്ത്രി വി.എൻ. വാസവൻ ബിന്ദുവിന്റെ കുടുംബത്തിനു കൈമാറിയിരുന്നു. ജില്ലാ കലക്ടർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ ധനസഹായം സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Raj

👍🏻

RELATED NEWS
Scroll to top

You cannot copy content of this page