നിക്ഷേപകന്റെ അക്കൗണ്ടിൽ നിന്ന് 7 ലക്ഷത്തോളം രൂപ തട്ടി; ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

കൊല്ലം: നിക്ഷേപകന്റെ അക്കൗണ്ടിൽ നിന്ന് 7.21 ലക്ഷം രൂപതട്ടിയ ബാങ്ക് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഏരൂർ സൗത്ത് ഇന്ത്യൻ ബാങ്കിലെ താൽക്കാലിക ജീവനക്കാരൻ ലിബിൻ ടൈറ്റസാണ് പിടിയിലായത്. ബാങ്കിന്റെ മൊബൈൽ ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്.കഴിഞ്ഞ 5 വർഷമായി ബാങ്കിലെ ബിസിനസ് കറസ്പോണ്ടന്റ് തസ്തികയിൽ താൽക്കാലിക ജീവനക്കാരനായിരുന്നു ലിബിൻ.കഴിഞ്ഞ ദിവസം ഏരൂർ സ്വദേശി നാരായണ പിള്ള പണം പിൻവലിക്കാൻ എത്തിയപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ബാങ്ക് മാനേജർക്ക് പരാതി നൽകി. തുടർന്ന് ബാങ്ക് അധികൃതർ നൽകിയ പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തുകയായിരുന്നു. കൃത്യത്തിൽ കൂടുതൽ പേർക്കു പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page