മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താൽക്കാലിക ജോലി, ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ

കോട്ടയം : കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. അടിയന്തര സഹായമായി 50,000 രൂപ മന്ത്രി വി.എൻ. വാസവൻ ബിന്ദുവിന്റെ വീട്ടിലെത്തി നൽകി. ആശുപത്രി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ബിന്ദുവിന്റെ മകൾ നവമിയുടെ ചികിത്സ ഏറ്റെടുക്കും. മകന് മെഡിക്കൽ കോളജിൽ താത്ക്കാലിക ജോലി നൽകും. ഇത് പിന്നീട് സ്ഥിരപ്പെടുത്തും. കുടുംബത്തിനു നൽകേണ്ട ധനസഹായം കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിനൊപ്പം സർക്കാർ ഉണ്ടെന്നും എല്ലാ സഹായങ്ങളും ഉറപ്പാക്കും വാസവൻ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page