ഇരിയണ്ണിയിലെ പ്രമുഖ കര്‍ഷകന്‍ അണിലെ ഗോപാലകൃഷ്ണ ഭട്ട് അന്തരിച്ചു

കാസര്‍കോട്: ഇരിയണ്ണി, ബേപ്പിലെ പ്രമുഖ കര്‍ഷകന്‍ ശ്രീനിലയത്തിലെ പ്രശസ്ത ജ്യോത്സന്‍ പരേതനായ അണിലെ വെങ്കിട്ടരമണ ഭട്ടിന്റെ മകനും പ്രമുഖ കര്‍ഷകനുമായ അണിലെ ഗോപാലകൃഷ്ണ ഭട്ട് (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം ബേപ്പിലെ വീട്ടുവളപ്പില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. ഭാര്യ: പരമേശ്വരി ഭട്ട്. മക്കള്‍: എ ശാസ്താ കുമാര്‍ (പ്രിന്‍സിപ്പല്‍ ഷേണി ശാരദാംബ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), എ പ്രേമ(അധ്യാപിക, എ യു പി എസ് മുള്ളേരിയ). മരുമക്കള്‍: പ്രസീജ(അധ്യാപിക ജി ജെ ബി എസ് പേരാല്‍) ഡോ. പി സൂര്യ നാരായണ ഭട്ട്(റിട്ട. വെറ്റിനറി സര്‍ജന്‍). സഹോദരങ്ങള്‍: എ ശ്യാമഭട്ട്(റിട്ട. പ്രൊഫസര്‍ നെഹ്‌റു കോളേജ്, കാഞ്ഞങ്ങാട്), എ നാരായണ ഭട്ട് (റിട്ട. ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, മുംബൈ), ഡോ. വിഷ്ണു ഭട്ട് (റിട്ട. പ്രൊഫസര്‍ മെല്‍സണ്‍, ഓസ്‌ട്രേലിയ), സുമതി ഭട്ട് (വേനൂര്‍), പുഷ്പ ലീല ഭട്ട്(ബജെ), കൃഷ്ണ കുമാരി ഉക്കിനടുക്ക(റിട്ട. അധ്യാപിക), പ്രസന്നകുമാരി തിരുവനന്തപുരം(റിട്ട.പൊതുമരാമത്ത് വകുപ്പ് ക്ലര്‍ക്ക്).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page