സേവനങ്ങളെല്ലാം ഒറ്റ ക്ലിക്കില്‍; ‘റെയില്‍വണ്‍’ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: ഇനി റെയില്‍വേയുടെ സേവനങ്ങള്‍ ഒരു ആപ്പില്‍. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് മുതല്‍ എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കില്‍ ലഭ്യമാകുന്ന ‘റെയില്‍വണ്‍’ സൂപ്പര്‍ ആപ്പ് ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കി. റെയില്‍വേ സംബന്ധമായ യാത്രക്കാരുടെ എല്ലാ ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു പ്ലാറ്റ്ഫോമില്‍ തന്നെ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പിലൂടെ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്, റിസര്‍വേഷന്‍, പിഎന്‍ആര്‍ സ്റ്റാറ്റസ്, ട്രെയിന്‍ സ്റ്റാറ്റസ് തുടങ്ങിയ സൗകര്യങ്ങളും കോച്ച് പൊസിഷന്‍, ഭക്ഷണം എന്നീ യാത്രാ സേവനങ്ങളെല്ലാം ലഭ്യമാക്കും. ബുക്കിംഗിലോ മറ്റ് സേവനങ്ങളിലോ നേരിടുന്ന തടസങ്ങള്‍ കുറയ്ക്കാനും ആപ്പിലൂടെ സഹായകമാകും. യാത്രക്കാര്‍ക്ക് ഫീഡ്ബാക്ക് അറിയിക്കാനുള്ള ഓപ്ഷനുമുണ്ട്. ഐആര്‍സിടിസി ആപ്പില്‍ ഇടയ്ക്ക് തകരാറുകള്‍ നേരിടാറുമുണ്ട്. ഇതിന് പരിഹരമായാണ് റെയില്‍വേ പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറിലും iOS ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം നിലവിലുള്ള റെയില്‍കണക്ട് അല്ലെങ്കില്‍ യുടിഎസ് ഓണ്‍ മൊബൈല്‍ ലോഗിന്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page