കാസര്‍കോട്: മുസ്ലീംലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം തെക്കിലിലെ സി എച്ച് ഹുസൈനാര്‍ ഉക്രംപാടി (63)അന്തരിച്ചു. ചട്ടഞ്ചാല്‍ എം ഐ സി കേന്ദ്രകമ്മിറ്റി അംഗം, ചട്ടഞ്ചാല്‍ അര്‍ബണ്‍ സൊസൈറ്റി ഡയറക്ടര്‍, മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എസ് ടി യു) ജില്ലാ വൈസ് പ്രസിഡണ്ട്, മുസ്ലീംലീഗ് ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരേതരായ ചൂത്തറവളപ്പ് മുഹമ്മദ് കുഞ്ഞി ഹാജി- ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കള്‍: നജാദ്, നിശാദ് (ഗള്‍ഫ്), നസീദ, നിയാദ്(വിദ്യാര്‍ത്ഥി). മരുമകന്‍: റയീസ്. സഹോദരങ്ങള്‍: പരേതനായ അബ്ദുല്ല, ഹസൈനാര്‍, റഊഫ്, നബീസ, റുഖിയ.
