വൈദ്യുതി കുടിശിക അടയ്ക്കാത്തതോടെ നഴ്സിങ് സെന്ററിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി; ഹോസ്റ്റൽ പൂട്ടി വിദ്യാർഥികളെ വീട്ടിലേക്ക് അയച്ച് അധികൃതർ

കോട്ടയം: വൈദ്യുതി കുടിശിക അടയ്ക്കാത്തതോടെ തലയോലപറമ്പ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിങ് സെന്ററിന്റെ വൈദ്യുതി വിഛേദിച്ച് കെഎസ്ഇബി. ഇതോടെ സെന്ററും സമീപത്തെ ഹോസ്റ്റലും പൂട്ടി അധികൃതർ വിദ്യാർഥികളെ വീട്ടിലേക്ക് പറഞ്ഞയച്ചു.
68,000ത്തോളം രൂപ കുടിശിക വന്നതോടെയാണ് കെഎസ്ഇബി, സെന്ററിലെ ഫ്യൂസ് ഊരിയത്. ഫണ്ട് ലഭിക്കാത്തതാണ് കുടിശികയ്ക്കു കാരണമെന്നാണ് സെന്റർ അധികൃതർ നൽകുന്ന വിശദീകരണം. സെന്റർ പൂട്ടിയത് അമ്പതോളം വിദ്യാർഥികളുടെ പഠനത്തെ ബാധിച്ചു. അധികൃതരുടെ നടപടിക്കെതിരെ വിദ്യാർഥികളും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page