റിസോര്‍ട്ടില്‍ റെയ്ഡ്; വന്‍ മയക്കു മരുന്നു ശേഖരവുമായി യുവതി യുവാക്കള്‍ അറസ്റ്റില്‍, പിടിയിലായ മഷൂദ് ഒരു മാസം മുമ്പ് ജയിലില്‍ നിന്ന് ഇറങ്ങിയ ആള്‍

കണ്ണൂര്‍: കണ്ണൂര്‍, കുറുവയിലെ റിസോര്‍ട്ടില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ വന്‍മയക്കുമരുന്നു ശേഖരവുമായി യുവതി യുവാക്കള്‍ അറസ്റ്റില്‍. പയ്യന്നൂര്‍, വെള്ളോറ, കരിപ്പാലിലെ പി. മുഹമ്മദ് മഷൂദ് (29), അഴിക്കോട്, നോര്‍ത്തിലെ ചെല്ലട്ടന്‍ വീട്ടില്‍ ഇ. സ്‌നേഹ (25) എന്നിവരെയാണ് കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ സി. ഷാബുവും സംഘവും അറസ്റ്റു ചെയ്തത്. പ്രതികളില്‍ നിന്നു 189.23 ഗ്രാം മെത്തഫെറ്റമിന്‍, 89.423 ഗ്രാം എംഡിഎംഎ, 12.446 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയത്. ജില്ലയില്‍ മയക്കുമരുന്നു വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് ഇപ്പോള്‍ അറസ്റ്റിലായവരെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. നേരത്തെയും ഇരുവരും അറസ്റ്റിലായിരുന്നു. 2024ല്‍ താളിക്കാവ് വച്ച് 207ഗ്രാം മെത്താഫിറ്റമിനുമായി അറസ്റ്റിലായ മഷൂദ് ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയതെന്നും അധികൃതര്‍ അറിയിച്ചു.

പയ്യന്നൂരില്‍ വന്‍ കഞ്ചാവ് വേട്ട; റെയില്‍വെ സ്റ്റേഷനില്‍ നിന്നു പിടികൂടിയത് 3 കിലോ കഞ്ചാവ്

പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ തളിപ്പറമ്പ് സര്‍ക്കിള്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 3.130 കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ വച്ചാണ് കഞ്ചാവ് കണ്ടെടുത്തത്. എക്‌സൈസ് അധികൃതരെ കണ്ട് കഞ്ചാവ് ഇടപാടുകാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നു സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page