പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്‌ലിസ്റ്റില്‍ കേരളത്തില്‍ നിന്നു 950 പേരെന്ന് എന്‍ഐഎ: പട്ടികയില്‍ മുന്‍ ജില്ലാ ജഡ്ജിയും രാഷ്ട്രീയ നേതാക്കളും

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റില്‍ കേരളത്തില്‍ നിന്നുള്ള 950 ആള്‍ക്കാരുടെ പേരുകള്‍. പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊലക്കേസില്‍ എന്‍.ഐ.എ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ശ്രീനിവാസന്‍ കൊലക്കേസ് പ്രതികളായ പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, കെ.പി അന്‍സാര്‍, സഹീര്‍ എന്നിവരുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് നല്‍കിയ സത്യവാങ്മൂലത്തിലാണ് എന്‍ഐഎ സുപ്രധാന വിവരങ്ങള്‍ കോടതിയെ അറിയിച്ചത്.
950 പേരില്‍ ഒരു മുന്‍ ജില്ലാ ജഡ്ജിയുടെയും പ്രമുഖ സമുദായ നേതാക്കളുടെയും പേരുകള്‍ ഉള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിന് രണ്ടു വിംഗുകള്‍ ഉണ്ടായിരുന്നു. സര്‍വ്വീസ് വിംഗ്, റിപ്പോര്‍ട്ടിംഗ് വിംഗ് എന്നീ പേരുകളിലാണ് ഇവ പ്രവര്‍ത്തിച്ചിരുന്നത്. റിപ്പോര്‍ട്ടിംഗ് വിംഗില്‍ പ്രവര്‍ത്തിച്ചവരാണ് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് നിരവധി രേഖകള്‍ കാട്ടിയിട്ടുണ്ടെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page