പൈക്കയില്‍ ഗൃഹനാഥയുടെ മൃതദേഹം വീടിനടുത്തെ കിണറ്റില്‍

കാസര്‍കോട്: പൈക്ക മണവാട്ടി മഖാമിനടുത്തെ ഹസൈനാരുടെ ഭാര്യ മൈമൂന(43)യെ വീടിനടുത്ത കിണറില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. ചൊവ്വാഴ്ച രാവിലെ മാതാവിനെ കാണാതിരുന്നതിനെ തുടര്‍ന്ന് മകന്‍ അയല്‍ക്കാരുമായി ചേര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് വീട്ടിലേക്ക് വെള്ളം കൊണ്ടുവരുന്ന കിണറ്റിന് സമീപം പാത്രങ്ങള്‍ കണ്ടെത്തിയതെന്ന് പറയുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൈമൂനയെ കിണറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസ് മൃതദേഹം കരക്കെടുത്ത് കാസര്‍കോട് ജനറലാശുപത്രിയില്‍ എത്തിച്ചു. പൈക്കയിലെ പരേതനായ അസൈനാര്‍- ആയിശ ദമ്പതികളുടെ മകളാണ്. മക്കള്‍: അബൂബക്കര്‍, സിദ്ദീഖ്, സാദിത്ത്, സാക്കിര്‍, സഹന ഫാത്തിമ. സഹോദരങ്ങള്‍: മുഹമ്മദ് ഷെരീഫ്, സാറ, നിസ, നസീമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page