സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കവേ യുവാവ് മുങ്ങി മരിച്ചു; സംഭവം കരിവെള്ളൂർ ഓണക്കുന്നിൽ

പയ്യന്നൂർ: സുഹൃത്തുക്കൾക്കൊപ്പം ശിവക്ഷേത്ര കുളത്തിൽ കുളിക്കവേ യുവാവ് മുങ്ങിമരിച്ചു. ഇടുക്കി ചെറുതോണി സ്വദേശി റെജിയുടെ മകൻ അഖിൽ അഗസ്റ്റിൻ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.30നാണ് സംഭവം. കരിവെള്ളൂർ വടക്കെ മണക്കാട്ടെ സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു അഖിൽ. നാല് സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ നീന്തുന്നതിനിടെ അഖിൽ മുങ്ങി താഴുകയായിരുന്നു. കുളത്തിന് സമീപം ഉണ്ടായിരുന്നവർ രക്ഷപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് .പയ്യന്നൂർ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. ബംഗളൂരുവിലെ ബി.ബി.എ പഠനത്തിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് അഖിലിന് ജോലി ലഭിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Sooraj

😔

RELATED NEWS
Scroll to top

You cannot copy content of this page