4000 പേര്‍ക്കുള്ള ബിരിയാണി ചലഞ്ചില്‍ ഭക്ഷ്യവിഷബാധ; ഛര്‍ദ്ദിയും തലവേദനയും, 50 ഓളം പേര്‍ ആശുപത്രിയില്‍

എറണാകുളം: കാഞ്ഞിരമറ്റത്ത് ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യവിഷബാധ. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
എറണാകുളം ആമ്പല്ലൂര്‍ പഞ്ചായത്തില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്നലെയാണ് ബിരിയാണി ചലഞ്ച് നടത്തിയത്. കാഞ്ഞിരമറ്റം സ്വദേശിനിയുടെ ചികിത്സയ്ക്ക് പണം സമാഹരിക്കുകയായിരുന്നു ലക്ഷ്യം. നാലായിരം പേര്‍ക്കുള്ള ബിരിയാണിയാണ് തയാറാക്കിയത്. ബിരിയാണി പാക്ക് ചെയ്ത് വിതരണം ചെയ്യുകയായിരുന്നു. ബിരിയാണി കഴിച്ചവര്‍ക്ക് ഛര്‍ദ്ദിയും തലവേദനയും ഉള്‍പ്പെടെ അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page