സമാന്തര ലോട്ടറി; ഉപ്പളയില്‍ ഒരാള്‍ അറസ്റ്റില്‍, 10,460 രൂപ പിടികൂടി, തൗഡുഗോളിയിലെ കോഴി അങ്ക കേന്ദ്രത്തിലും റെയ്ഡ്

കാസര്‍കോട്: ഉപ്പള ടൗണില്‍ സമാന്തര ലോട്ടറി കച്ചവടത്തില്‍ ഏര്‍പ്പെട്ട ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. മംഗല്‍പ്പാടി, ബന്തിയോട് അടുക്കയിലെ ഷബീര്‍ മഹലില്‍ എം.കെ അബ്ദുല്‍ ഹനീഫി(57)നെയാണ് മഞ്ചേശ്വരം എസ്.ഐ രതീഷും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയില്‍ നിന്നു സമാന്തര ലോട്ടറി ടിക്കറ്റിനുള്ള കടലാസുകളും 10,460 രൂപയും പിടികൂടി. ശനിയാഴ്ച രാവിലെ 9.30 മണിക്ക് ഉപ്പള, പത്വാടി റോഡിലുള്ള ഒരു കടയുടെ മുന്‍ വശത്തു വച്ചാണ് പ്രതി അറസ്റ്റിലായത്.
വൊര്‍ക്കാടി, തൗഡുഗോളിയിലെ കോഴിക്കെട്ട് കേന്ദ്രത്തില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ ഒരു അങ്കക്കോഴിയെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകുന്നേരമായിരുന്നു റെയ്ഡ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തുമ്പോഴേക്കും കോഴി അങ്കത്തിനു എത്തിയ സംഘത്തില്‍ രണ്ടു പേര്‍ ഒഴികെയുള്ളവര്‍ സ്ഥലത്തു നിന്നു പോയിരുന്നുവെന്നു പറയുന്നു. പൊലീസിനെ കണ്ടതോടെ അവശേഷിച്ച രണ്ടു പേരും രക്ഷപ്പെട്ടു. കോഴി അങ്കം നടത്തിയതിനു കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. സ്ഥലത്ത് കെട്ടിയിട്ട നിലയിലാണ് അങ്കക്കോഴിയെ പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page