കള്ളത്തോക്കും തിരകളുമായി നിരവധി കേസുകളില്‍ പ്രതിയായ പാമ്പ് നൗമാന്‍ കുമ്പളയില്‍ അറസ്റ്റില്‍; തോക്ക് ഏര്‍പ്പാടാക്കി കൊടുത്തത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് പരിചയപ്പെട്ട ലക്നൗ സ്വദേശി

കാസര്‍കോട്: കള്ളത്തോക്കും തിരകളുമായി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.
മംഗല്‍പാടി, ചെറുഗോളിയിലെ നൗമാന്‍ എന്ന പാമ്പ് നൗമാനെ(26)യാണ് കുമ്പള എസ്.ഐ കെ. ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്.
ശനിയാഴ്ച രാത്രി എട്ടര മണിയോടെ കുമ്പളയില്‍ വച്ചാണ് നൗമാന്‍ അറസ്റ്റിലായത്. എസ്.സി.പി.ഒമാരായ കൃഷോബ്, അബ്ദുല്‍ സലാം, സിപിഒ സുജിത്ത് എന്നിവരെയും കൂട്ടി രാത്രികാല വാഹന പരിശോധന നടത്തുകയായിരുന്നു എസ്ഐ. കുമ്പളയിലെത്തിയപ്പോള്‍ കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ പാമ്പ് നൗമാന്‍ നില്‍ക്കുന്നതു കണ്ടതോടെയാണ് പൊലീസിനു സംശയം തോന്നിയത്. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ സംശയം ഇരട്ടിച്ചു. പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടി സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് കള്ളത്തോക്ക് സംബന്ധിച്ച സൂചന ലഭിച്ചത്. മീശ റഫീഖിനെയും മഹമൂദിനെയും വധിക്കാന്‍ ശ്രമിച്ച കേസുകളില്‍ നൗമാന്‍ പ്രതിയാണെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
മീശ റൗഫിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മഞ്ചേശ്വരം പൊലീസ് നൗമാനെ അറസ്റ്റു ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരുന്നു. ആ സമയത്ത് സഹതടവുകാരനായ റിയാന്‍ എന്ന രാകേഷ് റോക്കിയുമായി അടുപ്പത്തിലായി. ആ ബന്ധത്തിലൂടെയാണ് നൗമാന് തോക്ക് ലഭിച്ചതെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page