17കാരിയെ പീഡിപ്പിച്ച കേസില്‍ പൊലീസിനെ വെട്ടിച്ച് ഒളിവില്‍; വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതി വിമാനത്താവളത്തില്‍ പിടിയില്‍

ആലപ്പുഴ: പോക്‌സോ കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെ വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. ഹരിപ്പാട് തൃക്കുന്നപ്പുഴ മരയ്ക്കാര്‍ പറമ്പില്‍ ഷാനവാസാണ്(40) കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായത്.
തൃക്കുന്നപ്പുഴയില്‍ 17 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിനു പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതോടെ ഒളിവില്‍ പോയ ഇയാള്‍ വിദേശത്തും മറ്റു ജില്ലകളിലുമായി ഒളിവില്‍ കഴിഞ്ഞു. തുടര്‍ന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ വീണ്ടും വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി പൊലീസിനു രഹസ്യവിവരം ലഭിച്ചു. ഇതോടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page