ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം: 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം. 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ചതിനു ജീവനക്കാരന്‍ പിടിയില്‍. അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സുനില്‍ കുമാറിനെയാണ് ക്ഷേത്ര വിജിലന്‍സ് പിടികൂടിയത്. മോഷണം മറച്ചുവയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണം ഉയരുന്നു.
കഴിഞ്ഞ മാസം ക്ഷേത്രത്തിന്റെ നവീകരണത്തിന്റെ ഭാഗമായി സ്വര്‍ണം പൂശുന്നതിനിടെ 13 പവന്റെ സ്വര്‍ണ ദണ്ഡ് കാണാതായിരുന്നു. 2 ദിവസത്തിനു ശേഷം ക്ഷേത്രത്തില്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍ ഇതു കണ്ടെത്തി. കേസില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസിനു ഇതുവരെയും കഴിഞ്ഞിട്ടില്ല. 5 ക്ഷേത്ര ജീവനക്കാരെയും ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയുന്ന ജോലി ചെയ്ത മൂന്നു പേരെയും പൊലീസ് സംശയിച്ചിരുന്നു. ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും പരസ്പര വിരുദ്ധമായ മൊഴികളാണ് ലഭിച്ചത്. ഇതോടെ ഇവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണം എന്ന ആവശ്യവുമായി ഫോര്‍ട്ട് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page