ഞായറാഴ്ച ഗള്‍ഫിലേക്ക് പോകാനിരുന്ന യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; നാട് കണ്ണീരില്‍

കാസര്‍കോട്: ഞായറാഴ്ച പുലര്‍ച്ചെ ഗള്‍ഫിലേക്ക് പോകാനിരുന്ന യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനയാല്‍, കീക്കാനത്തെ മക്കാക്കോടന്‍ വീട്ടില്‍ നാരായണന്റെ മകന്‍ വിനോദ് കുമാര്‍ (33) ആണ് ജീവനൊടുക്കിയത്.
ഞായറാഴ്ച പുലര്‍ച്ചെ ഗള്‍ഫിലേക്ക് യാത്ര തിരിക്കേണ്ടതായിരുന്നു. വിനോദ് കുമാറിനെ വിമാനത്താവളത്തിലെത്തിക്കാന്‍ സുഹൃത്തുക്കള്‍ ഏറ്റിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെ സുഹൃത്തുക്കള്‍ വിനോദ് കുമാറിനെ ഫോണില്‍ വിളിച്ചിരുന്നതായി പറയുന്നു. ഫോണ്‍ എടുത്ത വിനോദ് കുമാര്‍ വിമാനം ലേറ്റാണെന്നു മറുപടി നല്‍കുകയും ചെയ്തിരുന്നുവത്രെ. ഒരു മണിക്കൂര്‍ കഴിഞ്ഞ് സുഹൃത്തുക്കള്‍ വീട്ടിലെത്തിയപ്പോഴും വിനോദ് എഴുന്നേറ്റിരുന്നില്ല. ഫോണ്‍ വിളിച്ചുവെങ്കിലും പ്രതികരിച്ചില്ല. വാതില്‍ അകത്തു നിന്നു കുറ്റിയിട്ടിരുന്നു. സംശയം തോന്നി ബാല്‍ക്കണിയില്‍ എത്തി ജനല്‍ വഴി നോക്കിയപ്പോഴാണ് വിനോദിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് വിനോദ് കുമാറിനെ താഴെയിറക്കി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബേക്കല്‍ പൊലീസ് കേസെടുത്തു.
ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമല്ല. വിനോദ് കുമാറിനു പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ജീവനൊടുക്കിയതിന്റെ കാരണം അറിയാതെ കണ്ണീരൊഴുക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും. മാതാവ്: രജനി. ഏക സഹോദരി: നിഖിത (കുവൈത്ത്). സംസ്‌ക്കാരം ഞായറാഴ്ച വൈകിട്ട് ഏഴുമണിക്കു ശേഷം വീട്ടുവളപ്പില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page