പാലക്കാട് വീണ്ടും പാർട്ടിമാറ്റം; ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു

പാലക്കാട്: പാലക്കാട് ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു. ബിജെപി ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് സെയ്ദ് മുഹമ്മദാണ് കോൺഗ്രസിൽ ചേർന്നത്. പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ സെയ്ദിനെ ഷാൾ അണിയിച്ച് കോൺഗ്രസിലേക്ക് സ്വീകരിച്ചു. 1986 മുതൽ ബിജെപിയുടെ സജീവ പ്രവർത്തകനായിരുന്നുവെന്നും മനസ് മടുത്താണ് പാർട്ടി വിട്ടതെന്നും സെയ്ദ് പ്രതികരിച്ചു.
നേരത്തേ പാലക്കാട് കോട്ടായിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും 30ഓളം പ്രവർത്തകരും നേതാക്കളും സിപിഎമ്മിൽ ചേർന്നിരുന്നു. ഡിസിസി നേതൃത്വത്തെ ഉൾപ്പെടെ വിമർശിച്ചുള്ള പാർട്ടി മാറ്റം കോൺഗ്രസിനു തിരിച്ചടിയായിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി നേതാവ് കോൺഗ്രസിലേക്കെത്തുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page