ഉദയഗിരിയില്‍ ഭാര്യയെയും മകളെയും കഴുത്തുഞെരിച്ചു കൊല്ലാന്‍ ശ്രമം; ഭര്‍ത്താവിനെതിരെ നരഹത്യാശ്രമത്തിനു കേസ്, പ്രതി പൊലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: വിദ്യാനഗര്‍, ഉദയഗിരി ഗവ.എംപ്ലോയീസ് ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെയും മകളെയും കഴുത്തുഞെരിച്ചു കൊല്ലാന്‍ ശ്രമമെന്നു പരാതി. ബേഡകം, കരിവേടകം സ്വദേശിനിയും എംപ്ലോയീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ ബിന്ദു പി വര്‍ഗ്ഗീസി(48)ന്റെ പരാതി പ്രകാരം പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബുവിനെതിരെയാണ് കേസ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. ക്വാര്‍ട്ടേഴ്‌സില്‍ വച്ച് പരാതിക്കാരിയെ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും തലമുടിക്ക് പിടിച്ച് ആക്രമിക്കുകയും കഴുത്തു ഞെക്കുകയും ചെയ്തതായി കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അക്രമം തടയാന്‍ ശ്രമിച്ച മകളെ ചവിട്ടുകയും കഴുത്തു പിടിച്ചു ഞെരിക്കുകയും ചെയ്തതായും പിടിച്ചു മാറ്റിയിരുന്നില്ലെങ്കില്‍ മകള്‍ക്കു മരണം വരെ സംഭവിക്കുമായിരുന്നുവെന്നും കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page