ഡല്‍ഹിയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം; മൂന്നുപേര്‍ മരിച്ചു, മരിച്ചത് പിതാവും രണ്ട് മക്കളും

ന്യൂഡല്‍ഹി: ദ്വാരകയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. തീപിടിത്തം കണ്ട് കെട്ടിടത്തില്‍ നിന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പത്തു വയസുള്ള സഹോദരങ്ങളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഇവരുടെ പിതാവുമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ എംആര്‍വി സ്‌കൂളിന് സമീപമുള്ള ശപത് സൊസൈറ്റി എന്ന റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ എട്ട്, ഒമ്പത് നിലകളിലാണ് തീപിടിത്തമുണ്ടായത്. തീ വ്യാപിച്ചതോടെ കുട്ടികളാണ് ബാല്‍ക്കെണിയില്‍ നിന്ന് ആദ്യം താഴേക്ക് ചാടിയതെന്നാണ് വിവരം. ഇവരെ അടുത്തുള്ള ആശുപത്രിയിലേത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. പിന്നാലെ പിതാവ് യാഷ് യാദവും ബാല്‍ക്കണിയില്‍ നിന്ന് ചാടി. ഇദ്ദേഹത്തെ ഐ.ജി.ഐ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തീപിടിത്തത്തില്‍ നിന്ന് യാദവിന്റെ ഭാര്യയും മൂത്ത മകനും രക്ഷപ്പെട്ടു. നിസാരമായി പരിക്കേറ്റ ഇവരെ ഐജിഐ ആശുപത്രിയിലേക്ക് മാറ്റി. എട്ട് ഫയര്‍ യൂനിറ്റുകള്‍ തീയണയ്ക്കാന്‍ സ്ഥലത്തെത്തി. ആളുകളെ രക്ഷപ്പെടുത്താന്‍ അഗ്‌നിശമന സേന സ്‌കൈ ലിഫ്റ്റ് സ്ഥാപിച്ചു.
ശപത് സൊസൈറ്റി ഫ്‌ളാറ്റിലെ എല്ലാ താമസക്കാരെയും ഒഴിപ്പിച്ചു. അപകടങ്ങള്‍ ഒഴിവാക്കാന്‍ വൈദ്യുതി, ഗ്യാസ് കണക്ഷനുകള്‍ വിച്ഛേദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page