കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാതായിട്ട് 4 ദിവസം, പരാതിയുമായി കുടുംബം

തിരുവനന്തപുരം : കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിനെ 4 ദിവസമായി കാണാനില്ലെന്ന് പരാതി. മേയ് 4ന് ആലപ്പുഴയിലെ പരിപാടിക്കു ശേഷം തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഫോണിൽ ചാർജില്ലെന്നും സ്വിച്ച് ഓഫ് ആകുമെന്നും പറഞ്ഞു. എന്നാൽ നെയ്യാറ്റിൻകരയിലെ വീട്ടിൽ എത്തിയില്ലെന്നും കുടുംബം പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. സാമ്പത്തിക ബാധ്യതകളോ കുടുംബ പ്രശ്നങ്ങളോ ഇല്ലെന്നും പണത്തിനായി തട്ടിക്കൊണ്ടു പോയതാകാമെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. രഞ്ജു കൈയ്യിലാണ് പണം സൂക്ഷിക്കാറുള്ളത്. ഗൂഗിൾ പേ, എടിഎം കാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവയില്ല. ഇതിനാലാണ് തട്ടിക്കൊണ്ടു പോയതാകാമെന്ന് കുടുംബം സംശയിക്കുന്നത്. നെയ്യാറ്റിൻകര പൊലീസിലാണ് പരാതി നൽകിയത്. എന്നാൽ അവസാനം പരിപാടി അവതരിപ്പിച്ചത് ആലപ്പുഴയിലായതിനാൽ കേസ് അന്വേഷണം ആലപ്പുഴ സൗത്ത് സ്റ്റേഷനിലേക്ക് കൈമാറി. ഒട്ടേറെ ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9544406691 എന്ന നമ്പറിലോ നെയ്യാറ്റിൻകര, ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലോ അറിയിക്കണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page