തമിഴ്നാട് നീലഗിരിയിൽ മലയാളി കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു

നീലഗിരി: തമിഴ്നാട് നീലഗിരി പന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളി കർഷകന് ദാരുണാന്ത്യം. ജോയ് ആന്റണി(60) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8നാണ് സംഭവം. ഗൂഡല്ലൂരിൽ നിന്നും വീട്ടിലേയ്ക്ക് സാധനങ്ങൾ വാങ്ങി വരുന്നതിനിടെയാണ് കാട്ടാന ജോയിയെ ആക്രമിച്ചത്. വീടിനു 100 മീറ്റർ മാത്രം അകലെയുള്ള കാപ്പിത്തോട്ടത്തിൽ വച്ചാണ് ആക്രമണം ഉണ്ടായത്. കാട്ടാന ജോയിയെ ചവിട്ടി കൊല്ലുകയായിരുന്നു. ജോയിയുടെ നിലവിളി കേട്ട് നാട്ടുകാരെത്തി ആനയെ തുരത്തി. തുടർന്ന് ജോയിയെ പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും ആശുപത്രിയിൽ എത്തുന്നതിനു മുൻപേ മരിച്ചു.ഭാര്യ: ശോഷാമ്മ, മക്കൾ: അലൻ, അലീന. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. നേരത്തേ വീടിന്റെ ടെറസിനു മുകളിൽ കാട്ടാന അകപ്പെട്ടതു പോലെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സുധീർ ജി. നായരുടെ നേതൃത്വത്തിൽ വനപാലക സംഘം കാട്ടാനയ്ക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page