ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്ന് ഭര്‍ത്താവ്; ഇന്‍ക്വസ്റ്റിനിടെ പൊലീസിന് സംശയം, ചോദ്യം ചെയ്തതോടെ സത്യം പുറത്തുവന്നു

തൃശ്ശൂര്‍: വരന്തരപ്പള്ളിയിലെ യുവതിയുടെ മരണം കൊലപാതം. 34 കാരിയായ ദിവ്യയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുഞ്ഞുമോന്‍ (40) യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ് കുഞ്ഞുമോന്‍ ബന്ധുക്കളോട് പറഞ്ഞത്. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇന്‍ക്വസ്റ്റിനിടെ സംശയം തോന്നി. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന ദിവ്യ ബസിലാണ് ജോലിക്ക് പോകാറുള്ളത്. ദിവ്യക്ക് മറ്റൊരു യുവാവുമായി സൗഹൃദം ഉണ്ടെന്ന് വിവരം ലഭിച്ചിരുന്നു. സംശയം തോന്നിയ കുഞ്ഞുമോന്‍ ബസില്‍ ഭാര്യയെ പിന്തുടര്‍ന്നു. ജോലി സ്ഥലത്തേക്കുള്ള വഴിമധ്യേ ദിവ്യ ബസില്‍ നിന്നിറങ്ങി ഒരു യുവാവിന്റെ ബൈക്കില്‍ കയറിപ്പോകുന്നത് കുഞ്ഞുമോന്‍ കണ്ടു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page