സ്കൂൾ പ്രവേശനത്തിന് ഒരുങ്ങിയിരുന്ന നാലരവയസ്സുകാരി ഓടയിൽ വീണു മരിച്ചു

കൊല്ലം: പുതിയ അധ്യയനവർഷത്തിൽ സ്കൂളിൽ പോകാൻ തയാറെടുപ്പ് പൂർത്തിയാക്കിയ നാലരവയസ്സുകാരി ഓടയിൽ വീണ് മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ പാലവിളയിൽ വീട്ടിൽ അനീഷ്-രശ്മി ദമ്പതികളുടെ മകളായ അക്ഷിക (കല്യാണി) ആണ് മരിച്ചത്. പന്മന കളരി തളിയാഴ്ച കിഴക്കേതിലുള്ള മുത്തച്ഛന്റെയും മുത്തശ്ശിയുടെയും വീട്ടിൽ അവധിയാഘോഷിക്കാൻ ഒന്നരമാസങ്ങൾക്കു മുൻപാണ് കുട്ടി എത്തിയത്. വീടിനു സമീപത്തെ ഓടയുടെ സ്ലാബിൽ കൂട്ടുകാരുമൊത്ത് സൈക്കിൾ ഓടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ലാബില്ലാത്ത ഓടയിലേക്ക് കുട്ടി വീഴുകയായിരുന്നു. ഇതോടെ നാട്ടുകാർ ഓടയിലിറങ്ങി തിരച്ചിൽ നടത്തി. വീണ സ്ഥലത്തു നിന്ന് 300 മീറ്റർ അകലെയാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് എൽകെജി പ്രവേശനത്തിനു പോകാനിരിക്കെയാണ് അപകടമുണ്ടായത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page