നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ആക്രമിക്കാൻ ഒരുങ്ങി, വെടിവെച്ച് കീഴ്‌പ്പെടുത്തി വനിതാ എസ്ഐ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ വനിതാ എസ്ഐ വെടിവെച്ച് കീഴ്‌പ്പെടുത്തി. പ്രതിയായ കമൽ കിഷോറിനെയാണ് സബ് ഇൻസ്‌പെക്ടർ സക്കീന ഖാൻ വെടിവെച്ചത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്ത് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. മെയ് 28-ന് മഡെയ്ഗഞ്ച്‌ പ്രദേശത്ത് കിഷോർ ഒളിച്ചിരിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു സംഭവം. ഒളിത്താവളത്തിന് സമീപം എത്തിയ പൊലീസിനെ കണ്ടതോടെ വെടിയുതിർത്ത് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. ഇതോടെ അന്വേഷണസംഘത്തിലുണ്ടായിരുന്ന സാക്കിന ഖാൻ അതിസാഹസികമായി പ്രതിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പ്രതിയായ കമൽ കിഷോറിനെതിരെ നിരവധി ക്രിമിനൽ കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page