ട്രാക്കിൽ മരം പൊട്ടി വീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകിയോടുന്നു, മാവേലി, മലബാർ എക്സ്പ്രസുകൾ നാലുമണിക്കൂർ വൈകി ഓടുന്നു

കോസര്‍കോട്: സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. വിവിധ സ്ഥലങ്ങളില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണതോടെ പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. അരീക്കാട് റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണതോടെ ചൊവ്വാഴ്ച ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ട്രാക്കിലെ ഇലക്ട്രിക് ലൈനിന്റെ മുകളിലാണ് മരം വീണത്. തിങ്കളാഴ്ച രാത്രി മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിലച്ചിരുന്നതിന് സമീപത്താണ് വീണ്ടും അപകടമുണ്ടായത്. ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു. മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത് 2 മണിക്കൂര്‍ വൈകി ഓടുകയാണ്. മംഗലാപുരം- കന്യാകുമാരി പരുശുറാം അര മണിക്കൂര്‍ വൈകി ഓടുന്നു. കോഴിക്കോട് ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ മലബാറില്‍ ട്രെയിന്‍ വൈകിയോടുന്നു. കോയമ്പത്തൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ വൈകുന്നു. തിരിച്ചെത്തിയ ട്രെയിനുകളുടെ മെയിന്റനന്‍സ് വര്‍ക്കുകള്‍ക്ക് ശേഷം തിരുവനന്തപുരത്തു നിന്നും പല ട്രെയിനുകളും വൈകിയാണ് പുറപ്പെട്ടത്. ഇതേ തുടര്‍ന്ന് മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകളെല്ലാം വൈകിയോടുകയാണ്. മാവേലി എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം എക്‌സ്പ്രസ് എന്നിവ 4 മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. കണ്ണൂര്‍ മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ കൃത്യസമയത്ത് തന്നെ ഓടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page