കടബാധ്യതയും സാമ്പത്തിക തകര്‍ച്ചയും, ഒരു കുടുംബത്തിലെ ഏഴു അംഗങ്ങള്‍ കാറിനുള്ളില്‍ വിഷം കഴിച്ച് മരിച്ചു

ന്യൂഡല്‍ഹി: ഹരിയാന പഞ്ചകുളയില്‍ ഒരുകുടുംബത്തിലെ ഏഴുപേരെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. തിങ്കളാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് മറ്റുയാത്രക്കാര്‍ ഇത് കണ്ടെത്തിയത്. പെട്ടെന്ന് അവര്‍ ഡ്രൈവറുടെ സീറ്റിലുണ്ടായിരുന്ന ആളോട് വിവരം അന്വേഷിച്ചു. തങ്ങള്‍ ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശികളാണെന്നും പഞ്ചകുളയിലെ 27-ാം നമ്പര്‍ സെക്ടറില്‍ വാടകയ്ക്ക് താമസിക്കുന്നവരാണെന്നും അയാള്‍ മറുപടി പറഞ്ഞു. ഇതിനിടയില്‍ അവശ നിലയില്‍ കാണപ്പെട്ട അയാള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. കടവും സാമ്പത്തീക തകര്‍ച്ചയും ആണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്ന് വിശദീകരിച്ച അയാള്‍ അതിനിടയില്‍ സീറ്റില്‍ തളര്‍ന്നുവീണു. വിവരം അറിഞ്ഞെത്തിയ പൊലീസ് എല്ലാവരെയും പഞ്ചകുളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാളൊഴികെ മറ്റുള്ളവരുടെ മരണം സ്ഥിരീകരിച്ചു. അവശനിലിലായിരുന്ന ആളും അല്‍പസമയത്തിനുള്ളില്‍ മരണത്തിന് കീഴടങ്ങി. പൊലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് രണ്ടുപേജുള്ള ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. ഡെറാഡൂണിലെ പ്രവീണ്‍ മീത്തല്‍ എന്നയാളും അയാളുടെ ഭാര്യയും അവരുടെ മൂന്നുമക്കളും പ്രവീണ്‍ മീത്തലിന്റെ മാതാപിതാക്കളും ആണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പഞ്ചകുളയില്‍ ഒരു ആത്മീയ പ്രഭാഷണത്തിന് പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് മുന്‍ നിശ്ചയപ്രകാരം മുഴുവന്‍ കുടുംബാംഗങ്ങളും വിഷം കുടിച്ച് ആത്മഹത്യചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page