കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മരണവും വര്‍ധിക്കുന്നു, സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രത നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ കണക്കുകള്‍ പ്രകാരം 1010 സജീവ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച രാജ്യത്ത് ഏഴ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ളത്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്,കര്‍ണാടക, എന്നിവയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മറ്റ് സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങള്‍ക്കെല്ലാം ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രത നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ കോവിഡ് തരംഗത്തില്‍ ഒരു കേസുകള്‍ പോലും ഇല്ലാതിരുന്ന ബീഹാറിലും ജാര്‍ഖണ്ഡിലും ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതിയ കോവിഡ് തരംഗത്തില്‍, എന്‍ബി.1.8.1 എന്ന വേരിയന്റിന്റെ ഒരു കേസും എല്‍എഫ്.7 വേരിയന്റിന്റെ നാല് കേസുകളും കണ്ടെത്തിയിട്ടുണ്ട്. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ് , തൊണ്ടവേദന, തലവേദന, പേശി വേദന, കടുത്ത ക്ഷീണം, വയറ്റില്‍ അസ്വസ്ഥത ,കണ്ണുകളിലെ ചുവപ്പ് നിറം ,തുടങ്ങി സാധാരണ പനിയുടെ ലക്ഷണങ്ങള്‍ തന്നെയാണ് ഇതിലും കണ്ടുവരുന്നത് അതിനാല്‍ രോഗനിര്‍ണ്ണയം അതിവേഗം സാധ്യമല്ല. എന്നിരുന്നാലും കൈകളുടെ ശുചിത്വം, മാസ്‌ക് ധരിക്കുക എന്നിങ്ങനെയുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page