കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് പരിക്ക്, ആക്രമണം നടത്തിയത് 5 അംഗസംഘം

കൊല്ലം: ചിതറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തുമ്പമൺതൊടി സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. സുജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനന്ദുവിനും കുത്തേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. രണ്ട് പേരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. രാത്രി 11മണിയോടെ ഇരുവരെയും ഒരു സംഘം ആക്രമിക്കുകയായിരുന്നു.വയറിന് കുത്തേറ്റ സുജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ ഉള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. 5 അംഗ സംഘമാണ് ആക്രമിച്ചതെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page